Breaking News

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് നിര്യാതനായി.

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) നിര്യാതനായി. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ(കഥ) പ്രായിക്കര പാപ്പാൻ , ഗംഗോത്രി , കവചം, എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു.

അന്തരിച്ച ഷാജി പാണ്ഡവത്തിൻ്റെ ഭൗതികദേഹം അദ്ദേഹത്തിൻ്റെ വസതിയിൽ (അമ്പലപ്പുഴ പ്ലാക്കുടി ലൈൻ ) ഇപ്പോൾ എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് അവിടെ നിന്നും സംസ്കാര ചടങ്ങുകൾക്കായി ആലപ്പുഴ വലിയ ചുടുകാടിനു സമീപമുള്ള മുൻസിപ്പൽ ശ്മശാനത്തിലേക്ക് കൊണ്ടു പോകും.11.30നാണ് സംസ്കാരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *