Breaking News

നിയമപരമായ ഒരു പരാതിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.പി. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ഷാഫിയുടെ പ്രതികരണം. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന ആരോപണം ശരിയല്ലെന്നും ഷാഫി പറഞ്ഞു. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാ?ഗമായിട്ടാണ്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി വ്യക്തമാക്കി. രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്ന് പറഞ്ഞ ദീപ ദാസ് മുന്‍ഷി, നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാര്‍മിക പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നും പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും ദീപ ദാസ് മുന്‍ഷി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *