

കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 94 വയസായിരുന്നു. സി.പി.എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്ന എം.എം.ലോറന്‍സ് എറണാകുളം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ്. 1998ല്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ അദ്ദേഹം 2005ല്‍ വീണ്ടും സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.





2015ല്‍ പ്രായാധിക്യത്തെ തുടന്ന് പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവായി. സി.പി.എമ്മില്‍ എല്ലാക്കാലത്തും വി.എസ് വിരുദ്ധ ചേരിയിലെ നേതാവായിരുന്നു എംഎം ലോറന്‍സ്. പാലക്കാട് സമ്മേളനത്തില്‍ വെട്ടി നിരത്തപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. എം.എം.ലോറന്‍സിന്റെ നിര്യാണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് അനുശോചിച്ചു. വളരെ ദുഃഖകരമായ വാര്‍ത്തയാണെന്നും കേരളത്തിലെയും ഇന്ത്യയിലെയും സമുന്നത നേതാവാണെന്നും അദ്ദേഹം പറഞ്ഞു. എം.എം.ലോറന്‍സിന്റെ നഷ്ടം നികത്താനാകാത്തതാണെന്നും ടി.പി.രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.



