Breaking News

വീട് വാടകക്കെടുത്ത് എംഡിഎംഎ വിൽപ്പന: കടയ്ക്കാവൂർ സ്വദേശിനിയായ യുവതിയുൾപ്പടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം : ആക്കുളത്ത് വാടക വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. യുവതി ഉൾപ്പെടെ നാലുപേർ പിടിയിലായി. കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 74 ഗ്രാം എംഡിഎംഎയും പിടികൂടി. ഒന്നാം പ്രതിയായ അഷ്കർ ഇന്നലെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്നുമായി വരുന്ന വിവരമറിഞ്ഞ് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലംഗ സംഘം പിടിയിലായത്. എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ച് വിതരണം നടത്തുന്നയാളാണ് അഷ്കർ. മുൻപും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗർഭിണിയായ യുവതിയുമായെത്തിയാണ് അഷ്കർ വീട് വാടകയ്ക്കെടുത്തത്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *