

ആറ്റിങ്ങൽ ∙ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി നിയായ ആയിഷ റസിയുടെ ആദ്യ കൃതി “സാറ” പ്രകാശനം ചെയ്തു. സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം നിർവഹിച്ചു.
പ്രകാശനം സാമൂഹിക പ്രവർത്തക നർഗീസ് ബീഗം എംഎൽഎ യിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങുന്നതിലൂടെ നിർവഹിച്ചു. 17കാരിയായ ആയിഷയുടെ രചനാ പ്രതിഭയ്ക്ക് ലഭിച്ച ഈ അംഗീകാരം ശ്രദ്ധേയമാകുകയാണ്. സ്‌കൂൾ പ്രിൻസിപ്പൽ ജവാദ്, ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ പ്രസിഡൻറ് സന്തോഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.