Breaking News

ശബരിമല സ്ത്രീ പ്രവേശനം: കടകം മറിഞ്ഞ് കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയാണ് കടകംപള്ളി. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ശബരിമല കേസില്‍ വിധി എന്തുതന്നെ ആയാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ തീരമാനം എടുക്കൂവെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.’-കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതില്‍ ശബരിമല വിഷയത്തിന് പങ്കുണ്ടെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഏറ്റുപറച്ചില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സി.പി.എമ്മിന് തിരിച്ചടിയാവാതിരിക്കാനുള്ള മുന്‍കരുതലും കടകംപള്ളിയുടെ ഈ നിലപാടിന് പിന്നിലുണ്ട്. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *