Breaking News

മണിപ്പൂരില്‍ നടക്കുന്ന കലാപവും കൂട്ടക്കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികള്‍: അനു ചാക്കോ

കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ രാഷ്ട്രീയ ജനതാദള്‍ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത് അനു ചാക്കോ സംസാരിക്കുന്നു

കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന കലാപവും കൂട്ടക്കൊലപാതകങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അതിഗുരുതരമായ തുടരുകയാണെന്നും, മുന്നൂറിലധികം ജനങ്ങളെ കൊലപാതകം ചെയ്ത കലാപത്തിന്റെ പേരില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ അടിയന്തരമായി പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് കോട്ടയം പ്രസ്‌ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അനു ചാക്കോ.

വിവിധ സംസ്ഥാനങ്ങളിലെ വിഘടിച്ച് നില്‍ക്കുന്ന ജനതാദള്‍ പ്രസ്ഥാനങ്ങള്‍ മഹാനായ വി.പി.സിംഗിന്റെ കീഴില്‍ ഒറ്റ ജനതാദള്‍ ആയി നിന്നപോലെ ബി.ജെ.പിയുടെ വര്‍ഗീയ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ക്കെതിരെ ഇന്ന് ലലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ജനതാദളില്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഈ ലയനം സാധ്യമാക്കി ഇന്ത്യയില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ പ്രതിപക്ഷ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് അനു ചാക്കോ പ്രത്യശ പ്രകടിപ്പിച്ചു.

രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍.വി.പ്രദീപ് കുമാര്‍, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ്, ആര്‍.ജെ.ഡി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോര്‍ജ് ജോസഫ്, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടാറി ബിനു പഴയചിറ, സംസ്ഥാന ജനറല്‍ സെക്രട്ടാറി മേടയില്‍ അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ബിറ്റാജ് ജോസഫ്, സംസ്ഥാന സെക്രട്ടറി എന്‍.ഒ. കുട്ടപ്പന്‍, സംസ്ഥാന സെക്രട്ടറി മധു ചെമ്പുമുഴി, കോട്ടയം ജില്ലാ പ്രസിഡന്റ് മാന്നാനം സുരേഷ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസഫ്, രാഷ്ട്രീയ കിസാന്‍ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് ടോമി ജോസഫ്, രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയന്‍ ആന്റണി, രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ജിഷ.വി. നായര്‍, ആര്‍.ജെ.ഡി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ മുലക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *