
പള്ളിക്കൽ: 32.5ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പള്ളിക്കൽ ഗ്രാമപഞ്ചായത്തിൻറെ ചെമ്മരത്ത് പണയിൽ വാതുക്കൽ റോഡിൻറെ പുനരുദ്ധാരണവും, റാംമ്പ് നിർമ്മാണത്തിന്റെയും ഉദ്ഘാടനം അഡ്വ ജോയി എം.എൽ.എ നിർവ്വഹിച്ചു. പ്രദേശത്തെ കർഷകരുടെ ദീർഘനാളത്തെ ഒരാവശ്യമായിരുന്നു ട്രാക്ടർ ഇറക്കാൻ പറ്റുന്ന വിധത്തിൽ ഒരു റോഡും റാമ്പും നിർമ്മിക്കുകയെന്നത് .കർഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് ഫണ്ട് അനുവദിക്കുകയായിരുന്നു. അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് എം ഹസീന, പഞ്ചായത്ത് അംഗം ഷീബ, സജീബ്ഹാഷിം,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീകുമാർ ,അസിസ്റ്റൻറ് എൻജിനീയർ അനിൽകുമാർ ,പാടശേഖര സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.