Breaking News

ഭക്ഷണത്തിൽ മതത്തെ കലർത്താൻ അനുവദിക്കില്ല: വത്സന്‍ തില്ലങ്കേരി വർക്കലയിൽ പറഞ്ഞു.

വർക്കല: ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംങ്ങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഇന്ന് 11 .45 ന് ശിവഗിരിയിലെത്തി. അദ്ദേഹത്തിനെ ഹിന്ദു ഐക്യവേദി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. ഗുരുദേവ മഹാസമാധിയിൽ എത്തി പ്രണാമമർപ്പിച്ചു നമസ്കരിച്ച ശേഷം അദ്ദേഹം . ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികളുമായി കൂടിക്കാഴ്ച നടത്തി.
ഹിന്ദു ഐക്യവേദി കേരളത്തിലെ ഹിന്ദു സമാജത്തിലെ ജാതിപരമായ വിവേചനത്തെ ഇല്ലാതാക്കാൻ വേണ്ടി പരിശ്രമിക്കണമെന്നുള്ള സന്യാസിവര്യൻ മാരുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട് ആ പരിശ്രമവുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം സ്വാമിമാരുമായുള്ള കൂടിക്കാഴ്ച ക്ക്‌ ശേഷം പറഞ്ഞു. ശബരിമലയിലെ “ഹലാൽ’ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഹലാൽ എന്നത് ഭക്ഷണത്തിൽ മതത്തെ കലർത്ത ലാണെന്നും അതിലപ്പുറമായി ഗുരുതരമായ ഭീഷണികൂടി അതിലുണ്ടെന്നും അതിനാൽ ഭക്ഷണത്തിൽ മതത്തെ കലർത്താൻ അനുവദിക്കില്ലെന്നുമാണ് ഹിന്ദുഐക്യവേദിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറി കിളിമാനൂർ സുരേഷ് , ജില്ലാ പ്രസിഡന്റ് എം. എസ് വിജയകുമാർ , ജില്ലാ വർക്കിങ് പ്രസിഡന്റ് കൊണ്ണിയൂർ ഹരി ,ജില്ലാ സെക്രട്ടറി മാവിള ബാബു ,വർക്കല താലൂക്ക് പ്രസിഡന്റ് രത്നകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *