Breaking News

‘വായനാ വസന്തം’ സബ് ജില്ലാതല ഉദ്ഘാടനം വർക്കലയിൽ നടന്നു

വർക്കല: സമഗ്ര ശിക്ഷാ കേരളം ബിആർസി വർക്കലയുടെ വായനാ വസന്തം സബ് ജില്ലാതല ഉദ്ഘാടനം വർക്കല ഗവൺമെന്റ് എൽ പി ജി എസ് സ്കൂളിൽ നടന്നു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി എം ബഷീർ അധ്യക്ഷനായ ചടങ്ങിൽ എ ഇ ഒ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റർ കോ -ഓർഡിനേറ്റർ അംശു ,എസ് എം സി ചെയർമാൻ സാജു,എന്നിവർ ആശംസകൾ നേർന്നു. ബി ആർ സി ട്രെയ്നർ ദേവി സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ഗീത നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് മുനിസിപ്പൽ ചെയർമാൻ പുസ്തകങ്ങൾ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *