

വർക്കല: വിജയദശമി ദിനത്തിൽ ശിവഗിരിയിൽ ശാരദാ മഠത്തിലെത്തിയ വാഹനം തെന്നിമാറി റോഡിലേക്ക് പതിച്ചു. കൊട്ടിയം സ്വദേശിയായ കിരണിന്റെ സ്വിഫ്റ്റ് കാറാണ് പാർക്കിംഗ് സ്ഥലത്തുനിന്നും റോഡിലേക്ക് പതിച്ചത് . ശിവഗിരിയിൽ നിന്നും വീട്ടിലേക്ക് പോകാനായി കാർ തിരിക്കു മ്പോഴായിരുന്നു ഗ്രൗണ്ടിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലൂടെ വാഹനത്തിന്റെ ചക്രങ്ങൾ കയറിയപ്പോൾ ബ്രേക്ക് കിട്ടാതെ ആയിരുന്നു അപകടം സംഭവിച്ചത്. ഭാര്യയെയും കുട്ടികളെയും പുറത്തുനിർത്തി കിരൺ മാത്രമായിരുന്നു വാഹനത്തിൽ കയറി വളച്ചെടുക്കാൻ ശ്രമിച്ചത്. പോലീസിന്റെ സഹായത്തോടെ ക്രെയിൻ എത്തിച്ചു വാഹനം ഗ്രൗണ്ടിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ ആർക്കും പരിക്കില്ല.


