Breaking News

രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനും: കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ സത്യസന്ധനും വിശ്വസ്തനുമാണെന്നാണ് കടകംപള്ളി പറഞ്ഞത്. സുഖമില്ലാത്തതുകൊണ്ട് തന്നെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കടകംപള്ളി പറഞ്ഞു. രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി ആദ്യം രവീന്ദ്രന് നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ചികിത്സയ്ക്കും രണ്ടാമത്തെ തവണ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സയ്ക്കുമായിരുന്നു രവീന്ദ്രന്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിയ അദ്ദേഹത്തിന് കിടത്തി ചികിത്സ നിര്‍ദേശിച്ചതായി മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *