Breaking News

വിലവർധനക്കെതിരെ പ്രതിഷേധം: രാസവള വില വർദ്ധന പിൻവലിക്കുക – കർഷകസംഘം

ചിറയിൻകീഴ്: രാസവളങ്ങളുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാ രിന്റെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ചിറയിൻകീഴ് പോസ്റ്റ് ഓഫീസി ന് മുന്നിൽ മാർച്ചും ധർണയും നടത്തി.

ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് സംഘടിപ്പി ച്ച ധർണ്ണാസമരം കേരള കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻറ് സി. ചന്ദ്രബോസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി. ദേവരാജൻ സ്വാഗ പറഞ്ഞു.

സി.പിഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ്, ഏരിയ കമ്മിറ്റി അംഗം പി. മണികണ്ഠൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സിന്ധു, വില്ലേജ് സെക്രട്ടറിമാരായ വി. സുഭാഷ്, മോഹൻ നായർ, രാധാകൃഷ്ണക്കുറുപ്പ്, കെ. മോഹൻ, സുധിന്ദ്രൻ, സി.വി. അനിൽകുമാർ, എൻ. രഘു, എ. സജിം, ദുവനചന്ദ്രൻ, ജയകുമാർ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധ നയങ്ങൾക്കെതിരായ കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ, വിലക്കയറ്റം കർഷകരെ കനത്ത സാമ്പത്തിക ഭാരംമേൽപ്പിക്കുന്നതായി സമരത്തിനെത്തിയ നേതാക്കൾ പ്രസ്താവിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *