Breaking News

കല്ലമ്പലത്ത് സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കല്ലമ്പലം ജംഗ്ഷനിൽ അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. നാലര മണിയോട് കൂടിയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടം ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിക്കാൻ കാരണമായി

Related posts

Leave a Reply

Your email address will not be published. Required fields are marked *