

ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് പത്തു പേര് മെഡലിന് അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ്.പി ആര്.മഹേഷിന് ലഭിച്ചു. സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ ബെന്നി വര്‍ഗീസും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര് അര്‍ഹരായി.

സോണി ഉമ്മന്‍ കോശി(അഡീ.എസ്.പി, കൊല്ലം), സി.ആര്.സന്തോഷ് (ഡി.വൈ.എസ്.പി, ചാലക്കുടി), ജി.ആര്.അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്.ജയശങ്കര്‍ (എ.എസ്.ഐ, തിരുവനന്തപുരം), എസ്.ശ്രീകുമാര്‍(എസ്.ഐ, തിരുവനന്തപുരം), എന്‍ ഗണേഷ് കുമാര്‍ (ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), പി.കെ.സത്യന് (എസ്.ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്.രാജഗോപാല്‍ (എസ്.ഐ, ആംഡ് പൊലീസ്, തിരുവനന്തപുരം), എം.ബൈജു പൗലോസ് (എസ്.എച്ച്.ഒ, എറണാകുളം) എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍. ആകെ 954 പേര്‍ക്കാണ് വിവിധ പൊലീസ് വിഭാഗങ്ങളില്‍ നിന്ന് അംഗീകാരം ലഭിച്ചത്.. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്കും മെഡലുണ്ട്.

