Breaking News

വർക്കലയിൽ 16കാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ പോലീസ് കേസ്

വർക്കല: പതിനാറുകാരന് ഇരുചക്രവാഹനമോടിക്കാൻ നൽകിയ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ കുട്ടിയുടെ അമ്മയ്ക്കെതിരെയാണ് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പോലീസിന്റെ സാധാരണഗതിയിലുള്ള വാഹന പരിശോധന യ്ക്കിടയിലാണ് വർക്കല അയിരൂരിൽ നിന്നും പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ പോലീസ് കാണുന്നത്.

കുട്ടിയുടെ വാഹനം നിർത്തിച്ച് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി യതിൽ നിന്നും അമ്മയാണ് കുട്ടിക്ക് വാഹനമോടിക്കാൻ നൽകിയ തെന്ന് മനസ്സിലായി. തുടർന്ന് പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയ്ക്കെതിരെ അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നിയമനടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നു. 50000 രൂപ പിഴയോ, ഒരു വർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നും അയിരൂർ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *