Breaking News

പെൻഷണേഴ്സ് യൂണിയൻ മാർച്ചും ധർണയും നടത്തി.

വർക്കല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വർക്കല റൂറൽ ബ്ലോക്കും ടൗൺ ബ്ലോക്കും സംയുക്തമായി മാർച്ചും ധർണയും നടത്തി. നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് പ്രസിഡന്റ് എസ്.സുജാതൻ അദ്ധ്യക്ഷത വഹിച്ചു.

ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ കുടിക്കുകയും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദ് ചെയ്യുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, ഒരുമാസത്തെ പെൻഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക, 20 വർഷ സർവീസിന് പൂർണ്ണ പെൻഷൻ നൽകുക, എക്സ്ഗ്രെഷ്യ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് ലഭിക്കുന്ന എല്ലാ അനുകൂല്യങ്ങളും അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ.എസ്.എസ്.പി.യു മാർച്ച് ധർണയും സംഘടിപ്പിച്ചത്.

ജില്ലാപഞ്ചായത്തംഗം വി.പ്രിയദർശിനി, സംസ്ഥാന കമ്മിറ്റി യംഗങ്ങളായ ബി.സുരേന്ദ്രൻ, വി.സത്യരാജൻ, എസ്.സുധാകരൻ, റൂറൽ ബ്ലോക്ക് സെക്രട്ടറി എസ്.തുളസീധരൻ, ട്രഷറർ ബി.രതീഷ് കുമാർ,ടൗൺ ബ്ലോക്ക് സെക്രട്ടറി എസ്.വി.രാജു, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *