Breaking News

ആറ്റിങ്ങലിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്; ആളെ തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദേശീയ പാതയിൽ പോസ്റ്റ് ഓഫീസിന് സമീപം കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ നടന്ന് പോകുകയായിരുന്ന വ്യക്തിയെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം സമീപത്തെ ആർ.എം.പി ടെക്സ്റ്റൈൽസിന് മുന്നിലുള്ള ഇരുമ്പ് പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റയാളെ ഉടൻ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഉൾപ്പെട്ട കണ്ടെയ്നർ ലോറിയും ഡ്രൈവറെയും ആറ്റിങ്ങൽ പോലീസ്കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സംഘം റോഡിൽ വീണ രക്തക്കറകളും മറ്റും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *