Breaking News

നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ പാർക്കിംഗ് നിരോധിച്ചു.

ആറ്റിങ്ങൽ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 66 ചാത്തൻപാറ മുതൽ കോരാണി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി 20/12/20233 വൈകുന്നേരം 7 മണിമുതൽ 21/12/2023 വൈകുന്നേരം 7 മണിവരെ പാർക്കിംഗ് ആറ്റിങ്ങൽ പോലീസ് നിരോധിച്ചു. ഈ സമയങ്ങളിൽ അനധികൃതമായി പാർക്കിംഗ് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ചു മാറ്റുമെന്ന് പോലീസ് അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആറ്റിങ്ങൽ മണ്ഡലം നവകേരള സദസ്സ് 21/12/2023 വ്യാഴാഴ്ചയാണ് നടക്കുന്നത്. 20 തീയതി വർക്കല മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആറ്റിങ്ങലിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *