Breaking News

പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ അനുസ്മരണ സമ്മേളനം.

മടവൂർ:പദ്മഭൂഷൻ മടവൂർ വാസുദേവൻ നായരുടെ നാലാം ചരമ വാർഷികം മടവൂർ തുമ്പോട് സഹൃദയ വേദി സമുചിതമായി അനുസ്മരിച്ചു. ബി.വിശ്വനാഥനുണ്ണിത്താൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാമണ്ഡലം കൃഷ്ണ സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു .എൻ.കെ രാധാകൃഷ്ണൻ മടവൂർ സ്വാഗതം ആശംസിച്ച ചടങ്ങിൽ മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.മടവൂർ വാസുദേവൻ നായർ ഫൗണ്ടേഷൻ പ്രസിഡൻറ് അനിൽ കുമാർ,ഷൺമുഖൻ,രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുളവന സജ്ജീവ് നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *