Breaking News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് സ്റ്റേയില്ല; പരിഷ്‌കരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് കേരള ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞു. മാത്രമല്ല, പരിഷ്‌കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയത്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം റദ്ദാക്കണമെന്ന ആവശ്യവുമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നാല് ഹര്‍ജികളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് ഇപ്പോള്‍ ഇടക്കാല ഉ്തരവിറക്കിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. അതേസമയം, കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചത്. ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *