Breaking News

നിവിൻ പോളിയുടെ കനകം കാമിനി കലഹം

നിവിൻ പോളി നിർമിച്ച് പ്രധാന വേഷത്തിലഭിനയിക്കുന്ന ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലായ് പതിനാറിന് ആറു മണിക്ക് റിലീസ് ചെയ്യും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് ” കനകം കാമിനി കലഹം”.
നിവിൻ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. പോളി ജൂനിയർ പിക്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവ്വഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,
മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ,
പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,
കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി,
കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *