Breaking News

വർക്കലയിൽ പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദനവും പിടിച്ചു പറിയും: അഞ്ചംഗ കവർച്ചാ സംഘം അറസ്റ്റിൽ

വർക്കല: വടശ്ശേരിക്കോണം ബോഡി വർക്ക് ഷോപ്പിനു സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു . കാറിൽ വന്ന അക്രമികൾ കാർ റോഡിന് കുറുകെയിട്ട് തടഞ്ഞു നിർത്തി യുവാവിനെ കാറിൽ പിടിച്ചുകയറ്റുകയും, വള്ളക്കടവ് കടപ്പുറത്ത് കൊണ്ടുപോയി കൂടത്തിന് അകത്ത് വെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് 5000 രൂപയും മൊബൈൽ ഫോണും കവർച്ചചെയ്യുകയായിരുന്നു. . വിളയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ശ്രീരംഗം വീട്ടിൽ സെൽവരാജ് മകൻ സരണിനാണ് (19) മർദ്ദനമേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ഇറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കവർച്ച സംഘത്തി ലുണ്ടായിരുന്ന രാമന്തളി സ്വദേശി കനാൽപുറമ്പോക്കിൽ ജബ്ബാർ മകൻ അങ്കുടു എന്ന ബൈജു (27),അയിരൂർ എ എ ഭവനിൽ ഹരികുമാർ മകൻ അഖിൽ എന്ന ശ്രീക്കുട്ടൻ (25 ) ,വർക്കല മൈതാനത്ത് കുന്നുവിളവീട്ടിൽ സമീർ മകൻ സജാർ (20 ),ചിലക്കൂർ ഐക്കര വീട്ടിൽ ഷാജിം മകൻ ഷജാൻ എന്ന കണ്ണൻ (21 ),ചിലക്കൂർ പണയിൽ വീട്ടിൽ ഷാജഹാൻ മകൻ സുഫിയാൻ (20 ) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത് .വർക്കല ഡി.വൈ.എസ്.പി നിയാസ് , എസ് എച്ച് ഓ . വിഎസ് പ്രശാന്ത്, എസ് ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *