Breaking News

ചര്‍ച്ചകള്‍ ഫലിച്ചില്ല; കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതായതോടെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക്. സംയുക്ത സമരസമിതിയുടെ ആഹ്വാനം അനുസരിച്ചാണ് കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ നേരിട്ട് പങ്കാളികളാവാന്‍ എത്തുന്നത്. കര്‍ഷക പ്രക്ഷോഭം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സംഘടനകള്‍ ആരോപിച്ചു.
പ്രക്ഷോഭത്തിന് ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണയും തേടി. ശനിയാഴ്ച ആഗ്ര-ഡല്‍ഹി, ജയ്പുര്‍-ഡല്‍ഹി ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. തിങ്കളാഴ്ച നടത്താനിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് പിന്തുണ തേടി വിവിധ പാര്‍ട്ടികളുമായും സംഘടനകളുമായും സമരസമിതി ആശയവിനിമയം തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *