Breaking News

വര്‍ക്കലയില്‍ ലഹരിമരുന്ന് വില്‍ക്കുന്നയാള്‍ കാപ്പാ നിയമപ്രകാരം അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ ലഹരിമരുന്ന് വില്‍ക്കുന്നയാള്‍ കാപ്പാ നിയമപ്രകാരം അറസ്റ്റില്‍. വര്‍ക്കല ശ്രീനിവാസപുരം ലക്ഷ്മി വിലാസത്തില്‍ സുനിലിന്റെ മകന്‍ കൊച്ചുവിഷ്ണു എന്നുവിളിക്കുന്ന വിഷ്ണു(27)നെയാണ് വര്‍ക്കല പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഞ്ചാവ്, മാരക ലഹരിവസ്തുവായ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന വിഷ്ണു നിരവധി പിടിച്ചുപറി കേസുകളിലും പ്രതിയാണ്. വര്‍ക്കലയിലും കല്ലമ്പലത്തും പരിസര പ്രദേശങ്ങളിലും ഒളിച്ച് താമസിച്ച് ലഹരി വസ്തുക്കള്‍ ശേഖരിച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. ഇതിനിടയില്‍ വന്‍തോതില്‍ എം.ഡി.എം.എയും കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

മുന്‍കാല കേസുകളില്‍ ജാമ്യമെടുത്ത് കഴിഞ്ഞുവരവെയാണ് ഇയാളെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍, വര്‍ക്കല അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ദീപക് ധന്‍കര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം വര്‍ക്കല എസ്.എച്ച്.ഒ ശ്രീകുമാര്‍, എസ്.ഐമാരായ അഭിഷേക്, സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷജീര്‍, ജസീന്‍, ഫാറൂഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സംഭുരാജ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *