Breaking News

നടയറ കുന്നിൽ സ്ളാട്ടർ ഹൗസ് റോഡിന്റെ ശോചനീയാവസ്ഥയിൽ കോൺഗ്രസിന്റെ പ്രതിഷേധം

വർക്കല:നടയറ കുന്നിൽ സ്ളാട്ടർ ഹൗസ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്‌ നടയറ ടൗൺ കോൺഗ്രസ് കമ്മറ്റിയുടെയും യൂത്ത് കോൺഗ്രസ് നടയറ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ സമര പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു. അസ്സംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എയുടെ നേതൃത്യത്തിൽ ജെ സി ബി ഉപയോഗിച്ച് വെട്ടിപൊളിച്ചു റോഡ് നവീകരണമെന്നുള്ള പ്രഹസനം കാണിച്ചതായി കോൺഗ്രസ്സ് പ്രവർത്തകർ ആരോപിക്കു ന്നു. കാൽനടയാത്രക്ക് പോലും ദുർഘടമായ അവസ്ഥയാണിപ്പോഴെ ന്നും അവർ പറയുന്നു. ദീർഘനാളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോചനീയമായ ഈ അവസ്ഥ പരിഹരിച്ചില്ലെങ്കിൽ മുനിസിപ്പൽ ചെയർമാനെയും സെക്രട്ടറിയേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും മുനിസപ്പൽ ഓഫീസിൽ കയറാൻ അനുവദിക്കാത്ത തരത്തിലുള്ള സമരമുറകളുമായി മുന്നോട്ട് പോകുമെന്നു അധ്യക്ഷ പ്രസംഗത്തിൽ കോൺഗ്രസ്സ് നേതാവ് ഷാൻ പനവിള പറഞ്ഞു. കാലതാമസം കൂടാതെ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നും, അല്ലാത്ത പക്ഷം തദ്ദേശവാസികളായ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് നടയറ ടൗൺ പ്രസിഡന്റ് അക്ബർഷാ വ്യക്തമാക്കി. അഡ്വ:ബി ഷാലി,ശിവഗിരി മണ്ഡലം പ്രസിഡന്റ് വി.ജോയി, മുൻ കൗൺസിലർ വൈ.ഷാജഹാൻ, അഡ്വ:നിസാർ,നാസർ കെ.കെ,അബ്ദുൽ ഖരീം, നൗഷാദ്,മനോജ്, ഹനസ് കുഞ്ഞുമോൻ, മനാഫ്, അമീർ, ഷറഫ്‌ തുടങ്ങിയവർ സമര പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *