Breaking News

എൻ. രാമനന്ദൻ സാർ അനുസ്മരണം.

ആറ്റിങ്ങൽ: അധ്യാപകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന എൻ. രാമനന്ദൻ സാറിന്റെ 7-മത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഊന്നുകല്ലിന്മൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ അധ്യാപക സംഘടന സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ച് വന്ന അദ്ദേഹം വിരമിച്ച ശേഷം ആറ്റിങ്ങലിൽ ഇടതുപക്ഷ പ്രസ്താനത്തിലെ സജീവ പ്രവർത്തനകനായി മാറി. സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മെമ്പറായും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിപിഎംആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം ആർ.രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ.മോഹനൻ നായർ സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്, നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്. കുമാരി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.മുരളി, സി ദേവരാജൻ, ആർ.എസ് അനൂപ്, സി.ജി വിഷ്ണു ചന്ദ്രൻ, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *