Breaking News

മുരുക്കുംപുഴ സ്വദേശിയെ ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മംഗലപുരം :മുരുക്കുംപുഴ സ്വദേശിയെ ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുരുക്കുംപുഴ, ചിലമ്പ്, ഗാന്ധിഗ്രാം കോളനിയിൽ അനീഷ് ചന്ദ്രൻ (35 ) ആണ് മരിച്ചത്. ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഇന്നലെ വൈകുന്നേരം കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിക്കുന്നതിനിടയിലാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ ഇദ്ദേഹത്തിനു കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
അച്ഛൻ: ചന്ദ്രൻമാധവൻ, അമ്മ: ജാനകി.
ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കതിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *