Breaking News

ആറ്റിങ്ങലിൽ പൊട്ടിക്കിടന്ന കേബിളിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരുക്ക്

ആറ്റിങ്ങൽ : അയിലം റോഡിൽ തച്ചൂർകുന്ന് ജംഗ്ഷന് സമീപം റോഡിൽ പൊട്ടിക്കിടന്ന കേബിൾ കുരുങ്ങി ഇരുചക്രവാഹന യാത്രികരായ അമ്മയ്ക്കും മകനും പരുക്ക്. ആറ്റിങ്ങൽ ഗ്രാമത്തും മുക്ക് നക്രാംകോട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ശാന്തി, മകൻ ഗോകുൽ എന്നിവർക്കാണ് അപകടത്തിൽ ഗുരുതര മായി പരിക്കേറ്റത്.

ഇന്ന് രാത്രി 10:30 ഓടുകൂടിയാണ് സംഭവം. ആറ്റിങ്ങൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് സമീപം കട നടത്തിവരുന്നവർ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് തച്ചൂർകുന്ന് ജംഗ്ഷൻ സമീപം റോഡിൽ പൊട്ടിക്കിടന്ന കേബിളിൽ കുരുങ്ങി വീണ് അപകടം സംഭവിച്ചത്.

ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി ജംഗ്ഷന് സമീപം കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ എല്ലാം ആറ്റിങ്ങലിൽ ഗ്രാമത്തുംമുക്ക് വഴി ടോൾ മുക്കിലെത്തി വെഞ്ഞാറമൂട് റോഡിൽ പ്രവേശിക്കുകയാണ്. തിരിച്ചും ഇത്തരത്തിൽ തന്നെയാണ് വാഹനങ്ങൾ പോകുന്നത്.

തടി കയറ്റി വരുന്ന വലിയ വാഹനങ്ങൾ കഴിഞ്ഞദിവസം രാത്രി മുതൽ ഈ റോഡ് വഴി കടന്നു പോകാൻ തുടങ്ങിയത് മുതൽ ഇലക്ട്രിക്ക് ലൈനുകൾ ഉൾപ്പെടെ നിരവധി കേബിളുകൾ പൊട്ടി അപകടം ഉണ്ടാവുയാണ്.

അത്തരത്തിൽ കടന്നുപോയ വാഹനം പൊട്ടിച്ചിട്ട കേബിളിൽ കുരുങ്ങിയാണ് ഇവർക്ക് അപകടം സംഭവിച്ചത്. അപകടത്തിൽ ശാന്തിയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.കഴുത്തിനും പരിക്കുണ്ട്. വാഹനം ഓടിച്ച മകൻ ഗോകുലിന് തോളിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *