Breaking News

വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് സംശയം

വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. നെടുമങ്ങാട് കാച്ചാണി സ്വദേശിയായ ശരണ്യ(25)യെയും മകന്‍ മിഥുനെ(5)യുമാണ് വര്‍ക്കല അയന്തി വലിയമേലതില്‍ ക്ഷേത്രത്തിന് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ഇന്ന് രാവിലെ 12 മണിയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല മേല്‍വെട്ടൂര്‍ അച്ചിക്കവിള വീട്ടില്‍ മഹേഷിന്റെ ഭാര്യയാണ് ശരണ്യ. 2018-ലായിരുന്നു ഇവരുടെ വിവാഹം. പ്രേമ വിവാഹമായിരുന്നു ഇവരുടേത്. അതേസമയം, ശരണ്യ മകനെയും കൂട്ടി ആത്മഹത്യ ചെയ്തതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മഹേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവില്‍നിന്ന് എന്തെങ്കിലും പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണെന്ന് വര്‍ക്കല എസ്.എച്ച്.ഒ അറിയിച്ചു. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *