
വർക്കല: സൗഹൃദ കൂട്ടായ്മയുടെ ഭാഗമായ വിമൻസ് ടീം വർക്കലയുടെ നേതൃത്വത്തിൽ ശിവഗിരി സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോൺ കൈമാറി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിവിധ സ്കൂളുകളിലെ കുട്ടികളുടെ പഠന സഹായത്തി നായി ഇതിനോടകം തന്നെ നിരവധി ഫോണുകൾ നൽകി കഴിഞ്ഞു.
ടീം വർക്കലയുടെയും വിമൻസ് ടീം വർക്കല യുടെയും മെമ്പറന്മാരായ ഷെറിൻ, ജിജോ, അനസ് സൈഫ്, നസീം, ഷൈനി, ബിസ്മി, ആശ, അനു, ജിഷ, സൗമ്യ, ഭാഗ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

