Breaking News

ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം: ഇ.ഡി അന്വേഷണത്തിന് ഈ രേഖകള്‍ പോരെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി മടക്കി. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി മടക്കിയത്. അതേസമയം, മതിയായ രേഖകള്‍ സഹിതം ഹര്‍ജി വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. പത്രവാര്‍ത്തകള്‍ക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *