Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അവനവഞ്ചേരി സ്വദേശി അറസ്റ്റിൽ

കടയ്ക്കാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി വില്ലേജിൽ വിളയിൽ വീട്ടിൽനിന്നും പാരിപ്പള്ളി എഴിപ്പുറം ഗ്യാസ് പ്ലാന്റ് സമീപം വാടകയ്ക്ക് താമസിക്കുന്ന രവീന്ദ്രൻനായർ മകൻ ചന്തു എന്നുവിളിക്കുന്ന അഖിലി(27)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ് എച്ച് ഓ യുടെ നേതൃത്വത്തിൽ എസ്.ഐ ദീപു.എസ്, എ.എസ്.ഐ ജയപ്രസാദ് എസ്സി.പി.ഓ ജ്യോതിഷ്, സി.പി.ഓ ബാലു, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *