Breaking News

കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

കടയ്ക്കാവൂർ: കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം ഇന്ന് രാവിലെ 8.30ന് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കടയ്ക്കാവൂർ കോണത്ത് വീട്ടിൽ മണികണ്ഠൻ (33) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസം മുൻപ് വീട്ടിൽ നിന്ന് ജോലിക്ക് പോയ മണികണ്ഠൻ തിരികെ എത്തിയിരുന്നില്ല. ഇതേ ത്തുടർന്ന് മണികണ്ഠന്റെ ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിന് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇയാളുടെ ഇരുചക്ര വാഹനം കടയ്ക്കാവൂർ കൊച്ചു പാലത്തിനു സമീപത്തായി കണ്ടെത്തുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. മണികണ്ഠന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കടയ്ക്കാവൂർ പോലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *