

ബെംഗളൂരു: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം വേട്ടമുക്ക് സ്വദേശിയും എറണാകുളം തൃപ്പൂണിത്തുറ യിൽ സുധാ കൃഷ്ണപിള്ള-സബിത ദമ്പതികളുടെ മകനുമായ സുദീപ് സുധ (42) ആണ് മരിച്ചത്. വൈറ്റ്ഫീൽഡിൽ ഐ.ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം തിരുവനന്തപുരത്ത് നടന്നു. ഭാര്യ: കീർത്തി ജയറാം. മക്കൾ: ഹർജ്യോത്, ഹാരംഗി.



