Breaking News

ഒറ്റവാക്കിലെ സാഹിത്യ വിസ്മയം; മലയാളി എഴുത്തുകാരന് ഇരട്ട റെക്കോര്‍ഡ്

ആറ്റിങ്ങല്‍: ഇനി ഏറ്റവും ചെറിയ കഥ എഴുതിയ എഴുത്തുകാരന്‍ എന്ന റെക്കോര്‍ഡ് മലയാളിയായ ബഹുഭാഷാ എഴുത്തുകാരന് സ്വന്തം. ഒറ്റവാക്കില്‍ സാഹിത്യ വിസ്മയം തീര്‍ത്ത ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സരോദില്‍ ഷാജില്‍ അന്ത്രുവാണ് ഈ നേട്ടത്തിന് അര്‍ഹനായത്. ‘അണ്‍വെയിലിംഗ് ദ ന്യൂ വേള്‍ഡ്’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട ഷാജില്‍ അന്ത്രുവിന്റെ കഥയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും അംഗീകാരം ലഭിച്ചു.

സാഹിത്യലോകത്ത് വേറിട്ട് നില്‍ക്കുന്നവയാണ് ഷാജില്‍ അന്ത്രുവിന്റെ രചനകള്‍. ഫിഷ് ബോണ്‍ കവിത എന്ന ലോകത്തിലെ ഒരു പുതിയ കാവ്യരൂപത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. പോസ്റ്റ് മെറ്റാമോഡേണിസ്റ്റിക് യുഗത്തിന് ബദല്‍ ആയി സീറോയിസം-പുതിയ ക്രമം, അദ്ദേഹം മുന്നോട്ട് നിര്‍ദ്ദേശിച്ചു. അതിന് അനുബന്ധമായി സ്വേച്ഛാധിപത്യത്തിന് ബദലായ ഒരു കാവ്യാത്മക നേതൃത്വതത്വവും അദ്ദേഹം രൂപപ്പെടുത്തി.

ഷാജില്‍ അന്ത്രുവിന്റെ പ്രതിഭാ വിലാസത്തില്‍ സാക്ഷാല്‍ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ആറ് വാക്കുകളില്‍ എഴുതിയ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ഏറ്റവും ചെറിയ കഥയെ മറികടക്കുന്നതാണ് ഷാജില്‍ അന്ത്രുവിന്റെ ഒറ്റവാക്കിലെ കഥ ലോകത്തിലെ ഏറ്റവും ചെറിയ കഥ. സീറോയിസത്തിന്റെ തത്ത്വചിന്തയെക്കുറിച്ചും ഏറ്റവും ചെറിയ കഥയില്‍ നിന്ന് സീറോയിസത്തിലേക്കുള്ള യാത്രയെക്കുറിച്ചും ‘അണ്‍വെയിലിംഗ് ദ ന്യൂ വേള്‍ഡ്’ എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു.

മലയാളം ചെറുകഥാ സമാഹാരം രക്ഷകന്റെ വരവ്, മലയാളം നോവല്‍ ഉത്തരം, മലയാളം കവിതാ സമാഹാരം സ്വപ്‌നങ്ങളിലെ പക്ഷി, ഇംഗ്ലീഷ് കഥാ സമാഹാരം ഓവര്‍ എ കപ് ഓഫ് ടീ, രണ്ട് പ്രണയ കഥകള്‍ ചേര്‍ന്ന ഈ….ചു, ഇംഗ്ലീഷ് ഉപന്യാസ സാഹിത്യമായ റീ ഡിഫൈനിംഗ് ലിറ്ററേച്ചര്‍ തുടങ്ങി നിരവധി സാഹിത്യ സൃഷ്ടികളുടെ രചയിതാവാണ് ഷാജില്‍ അന്ത്രു. ഭാര്യ: മിനി. എഞ്ചിനീയറായ റോഷ്‌നി മകളാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *