Breaking News

മേജര്‍ രവി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്കെന്ന് സൂചന

മേജര്‍ രവി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഐശ്വര്യ കേരള യാത്രയില്‍

കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ നടന്ന യോഗത്തില്‍ മേജര്‍ രവി പങ്കെടുത്തത് അദ്ദേഹം ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറുന്നുവെന്നതിന്റെ സൂചനയാണ്.
നേരത്തെ, മേജര്‍ രവി ബി.ജെ.പി കേരള ഘടകത്തിന്റെ നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് സംസാരിച്ചിരുന്നു. ബി.ജെ.പിയിടെ ഒട്ടുമുക്കാല്‍ നേതാക്കന്മാരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വാര്‍ത്ഥമോഹങ്ങളുമായി നടക്കുന്നവരാണെന്നുമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
മാത്രമല്ല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *