Breaking News

മാഗ്‌നസ് എക്സ്പോയുടെ ലോഗോ പ്രകാശനം ചെയ്തു

വർക്കല: എംജി മോഡൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാഗ്നസ് എംജിഎം എക്സ്പോ 2023 ന്റെ ലോഗോ പ്രകാശനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ പി കെ സുകുമാരൻ നിർവഹിച്ചു. യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഹരിദേവ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എക്സിബിഷൻ കോഡിനേറ്റർ സിനി എസ് ആർ സ്വാഗതമാശംസിച്ചു. തുടർന്ന് ലോഗോ പ്രകാശനം നടന്നു.യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ പൂജ, എസ്. അനിഷ്കർ, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് ചടങ്ങിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ യോഗത്തിൽ നന്ദി അർപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *