Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് -2025 വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. 2024 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാവര്‍ക്ക് ഒക്ടോബര്‍ 5 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍: പേര്, വീട്ടുപേര്, പിതാവിന്റെ പേര്, പോസ്റ്റ് ഓഫീസ്, വീട്ടുനമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, വോട്ടര്‍പട്ടികയില്‍ പേരുള്ള ബന്ധുവിന്റെയോ, അയല്‍ക്കാരന്റെയോ ക്രമനമ്പര്‍, ഒരു ഫോട്ടോ. ഫോട്ടോ വൈറ്റ് ബാക്ക്ഗ്രൗണ്ടില്‍ മൊബൈലില്‍ എടുത്താല്‍ മതിയാകും. https://sec.kerala.gov.in വെബ്‌സൈറ്റിലാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ അപേക്ഷിക്കേണ്ടത്. https://www.sec.kerala.gov.in/public/voters/list എന്ന ലിങ്ക് വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാം.

തുടര്‍ന്ന് ഹിയറിങ്ങിന് വിളിക്കുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍: എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി (ഒറിജിനല്‍ കയ്യില്‍ കരുതണം), വാടകയ്ക്ക് താമസിക്കുന്നവരാണെങ്കില്‍ പഞ്ചായത്ത് നിന്നുള്ള സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് വേണം, വിവാഹം കഴിച്ച സ്ത്രീകളാണെങ്കില്‍ മാരേജ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കണം(റേഷന്‍ കാര്‍ഡില്‍ പേരുണ്ടെങ്കില്‍ മാരേജ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല). കഴിഞ്ഞ നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പേര് ചേര്‍ത്തവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ വീണ്ടും ചേര്‍ക്കണം(പഞ്ചായത്ത് വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ-പാര്‍ലമെന്റ് ലിസ്റ്റ് തയ്യാറാക്കുന്നത് ദേശീയ ഇലക്ഷന്‍ കമ്മീഷനുമാണ്), ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയവര്‍ നിശ്ചിത ദിവസം അതത് പഞ്ചായത്തില്‍ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവര്‍ മുന്‍കൂട്ടി അറിയിക്കണം. വെബ്‌സൈറ്റിലാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ അപേക്ഷിക്കേണ്ടത്. എന്ന ലിങ്ക് വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പരിശേധിക്കാം

Related posts

Leave a Reply

Your email address will not be published. Required fields are marked *