Breaking News

വര്‍ക്കല ബീവറേജസില്‍നിന്ന് മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; മോഷ്ടാവിനെ കയ്യോടെ പിടികൂടി ജീവനക്കാര്‍

വര്‍ക്കല: വര്‍ക്കല ബീവറേജസില്‍നിന്ന് മദ്യക്കുപ്പികള്‍ മോഷടിച്ച മോഷ്ടാവിനെ കയ്യോടെ പിടികൂടി ജീവനക്കാര്‍. വര്‍ക്കല മൂങ്ങോട് സിജി ഭവനില്‍ വിനേഷ് (34)നെയാണ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലാണ് ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍നിന്ന് പ്രതി മദ്യക്കുപ്പികള്‍ അടിച്ചുമാറ്റിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച ദിവസത്തെ തിരക്ക് മുതലെടുത്താണ് പ്രതി മോഷണം നടത്തിയത്. ഞായറാഴ്ച പ്രതി പലതവണ ബിവറേജിനുള്ളിലെ പ്രീമിയം കൗണ്ടറില്‍ വരികയും വില കൂടിയ മദ്യക്കുപ്പികള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു.

ആദ്യത്തെ രണ്ടുതവണ പ്രതി മദ്യക്കുപ്പികള്‍ കവര്‍ന്നെടുത്ത് കടന്നുകളഞ്ഞതിനുശേഷമാണ് ജീവനക്കാര്‍ക്ക് മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്ന് പ്രതി വീണ്ടും പ്രീമിയം കൗണ്ടറില്‍ എത്തിയതോടെ ജീവനക്കാര്‍ സി.സി.ടി.വി ക്യാമറ നിരീക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് ജീവനക്കാര്‍ കള്ളനെ കയ്യോടെ പിടികൂടിയത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *