Breaking News

ജനങ്ങളെ ഉപദ്രവിക്കുവാന്‍ പിണറായി ഗവേഷണം നടത്തുന്നുവെന്ന് വര്‍ക്കല കഹാര്‍; ചെറുന്നിയൂരില്‍ യു.ഡി.എഫ്.ധര്‍ണ്ണ

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചെറുന്നിയൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് വര്‍ക്കല കഹാര്‍ സംസാരിക്കുന്നു

വര്‍ക്കല: ജനങ്ങളെ പരമാവധി ഉപദ്രവിക്കുവാന്‍ പിണറായി വിജയന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ എം. എല്‍. എ. വര്‍ക്കല കഹാര്‍. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ചെറുന്നിയൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും നികുതി ഭാരവും കൊണ്ട് ജനങ്ങളുടെ നട്ടെല്ലും നടുവും ഒടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പറന്മാരായ എം.ജഹാംഗീര്‍, താന്നിമൂട് എസ്.സജീവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല, വൈസ് പ്രസിഡന്റ് എം.തന്‍സീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് രാമന്‍, നേതാക്കളായ കെ.വിക്രമന്‍ നായര്‍, റോബിന്‍ കൃഷ്ണന്‍, ആറ്റിങ്ങല്‍ അനില്‍, താന്നിമൂട് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. നാസുള്ള, എഡ്മാന്‍ഡ് പെരേര,ജയപ്രകാശ്, ബഷീര്‍ കുട്ടി, സന്തോഷ് താന്നിമൂട്, ശരത് ചന്ദ്രന്‍, മനോഹരന്‍,രാജേന്ദ്ര ബാബു, വി.പ്രഭാകരന്‍ നായര്‍, പാലച്ചിറ സൈഫ്, സുമേഷ്, പന്തുവിള ബാബു, ബിജുലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *