Breaking News

തിരുവനന്തപുരത്ത് വൻ തീപിടിത്തം; അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു, കോടികളുടെ നഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടിത്തം. വെമ്പായത്തുള്ള എ.എൻ ഹാർഡ്വെയർ ആൻഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്ന് തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകൾ ആരും അകത്തുണ്ടായിരുന്നില്ല.

സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ശ്രമിച്ചു . അഞ്ചോളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി .

കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഓരോ നിലകളിലായിട്ടായിരുന്നു സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോടികളുടെ സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം. പെയിന്റ് ഉത്പന്നങ്ങളാണ് കൂടുതലും ഉള്ളത് കൊണ്ട് തന്നെ തീ ആളിപ്പടരുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *