
കടയ്ക്കാവൂർ: വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറായ കീഴുവിലം സ്വദേശിയായ രാധാ നിവാസിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രബോധിനി സ്കൂളിന് സമീപമുള്ള നായർകോട് വീട്ടിൽ സന്തോഷ് (42) ആണ് അറസ്റ്റിലായത്.ജൂൺ 8-ന് രാവിലെ 11.30ഓടെ വക്കം പ്രബോധിനി സ്കൂളിന് സമീപമുള്ള പ്രതിയുടെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കുന്നതിനിടെയാണ് സംഭവം.മീറ്റർ റീഡിങ് നടത്തിക്കൊണ്ടിരുന്ന രഞ്ജിത്തിനെ പ്രതിയായ സന്തോഷ് അസഭ്യം പറയുകയും പിടിച്ചുതള്ളുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നുെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിൽ കണ്ണിനും ചെവിക്കും പരിക്കേറ്റ രഞ്ജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ജീവനക്കാരൻ്റെ പരാതിയെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ മുമ്പും അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഇതിനുമുമ്പും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …