Breaking News

കിളിമാനൂർ സ്വദേശികളായ ദമ്പതികളെ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ: ദമ്പതികളെ മസ്കത്തിലെ തലസ്ഥാനമായ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കിളിമാനൂർ സ്വദേശികളായ വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ് , ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത് . ഞായറാഴ്ച ഉച്ചയോടെ റൂവി അൽ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല . മനാഫ് ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്

Related posts

Leave a Reply

Your email address will not be published. Required fields are marked *