

വര്‍ക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക സമ്മേളനം ആഗസ്റ്റ് 3ന്. വാര്‍ഷിക സമ്മേളനം നാളെ വൈകിട്ട് 4 മണിക്ക് പുത്തന്‍ചന്ത കിംഗ്സ് ഹാളില്‍ തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തന്‍ചന്ത യൂണിറ്റ് പ്രസിഡന്റ് എസ്.കമറുദ്ദീന് അധ്യക്ഷത വഹിക്കും. യൂണിറ്റ് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.എ സ്വാഗതം പറയും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബസുരക്ഷാ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണവും തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തന മികവിന് ഒന്നാം സ്ഥാനത്തെത്തിയ വര്‍ക്കല മുനിസിപ്പാലിറ്റി ഹരിതകര്‍മ്മ സേനയെ ആദരിക്കല്‍, സംസ്ഥാന തലത്തില്‍ ശുചിത്വ മിഷന് പദ്ധതിയുടെ പ്രവര്‍ത്തന മികവിന് രണ്ടാം സ്ഥാനം നേടിയ വെട്ടൂര്‍ പഞ്ചായത്തിനെ ആദരിക്കല്‍, പുത്തന്‍ചന്ത മാര്‍ക്കറ്റിന്റെ പുനഃനിര്‍മ്മാണം വേഗത്തിലാക്കിയ അഡ്വ.വര്‍ക്കല ജോയി എം.എല്‍.എയെ ആദരിക്കല്‍, പുതിയ വ്യാപാരികളുടെ അംഗത്വ കാര്‍ഡ് വിതരണം എന്നിവയും വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കും.

കുടുംബസുരക്ഷാ പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറര്‍ ധനീഷ് ചന്ദ്രന് ഹരിത കര്‍മ്മസേനയെ ആദരിക്കും. തിരു. ജില്ല ജനറല്‍ സെക്രട്ടറി വൈ.വിജയന് അംഗത്വ കാര്‍ഡ് വിതരണം നടത്തും. അഡ്വ.വി.ജോയി എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തും.
