

തിരുവനന്തപുരം: കേരള ജേണലിസ്റ്റ് യൂണിയൻ (കെ ജെ യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗം മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗവും കെജെയു സ്ഥാപക നേതാവുമായിരുന്ന യു വിക്രമനെയും, ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡന്റും കെജെയു സ്ഥാപക അംഗവുമായിരുന്ന ജി പ്രഭാകരനെയും അനുസ്മരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ചേർന്ന യോഗം കെജെയു സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെജെയു ജില്ലാ പ്രസിഡൻറ് രജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിജയദാസ് സ്വാഗതം ആശംസിച്ചു. മാധ്യമപ്രവർത്തകരുടെ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കായി മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ സ്വാഗതം ചെയ്യുന്നതായി ജില്ലാ കമ്മിറ്റി അറിയിച്ചു. യു വികമന്റെ ഭാര്യ സീത വിക്രമൻ, സംസ്ഥാന സെക്രട്ടറി ഷിജുമോൻ, റ്റി.എസ് ഇന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.



