Breaking News

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കസ്തൂരി ഷായെ ആദരിച്ചു

ചിറയിന്‍കീഴ്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നാലാം റാങ്കും അഖിലേന്ത്യാതലത്തില്‍ അറുപത്തെട്ടാം റാങ്കും കരസ്ഥമാക്കിയ കസ്തൂരി ഷായെ ആദരിച്ചു. പ്രേംനസീര്‍ മെമ്മോറിയല്‍ റെസിഡന്റ്ഡ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആദരം. കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഡോ.രാജു നാരായണസ്വാമി. ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബ കോടതി ജില്ല ജഡ്ജി മുഹമ്മദ് റയിസ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി.വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എസ്.ചന്ദ്രാനനന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, കിഴുവിലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. വിശ്വനാഥന്‍ നായര്‍, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോന്മണി, അനീഷ്.പി എന്നിവര്‍ പങ്കെടുത്തു. എന്‍.പദ്മകുമാര്‍ നന്ദി രേഖപ്പെടുത്തി. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വേദിയില്‍ കസ്തൂരി ഷായെ സ്‌നേഹോപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *