Breaking News

കർക്കടക വാവുബലി: പാപനാശത്ത് ഒരുക്കങ്ങൾ വിലയിരുത്തി

വർക്കല: കർക്കടക വാവുബലിയോടനുബന്ധിച്ച് വർക്കല പാപനാശത്ത് ബലിതർപ്പണത്തിന് നടത്തുന്ന ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എം.എൽ.എ വി. ജോയിയുടെ അധ്യക്ഷതയിൽ അവലോകനയോഗം നടന്നു. വർക്കല നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ താലൂക്കുതല വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ക്രമീകരണങ്ങൾ വിശദീകരിച്ചു.

നിയമ-ക്രമസമാധാന സംരക്ഷണത്തിനും ഗതാഗത നിയന്ത്രണ ത്തിനുമായി 500-ഓളം പോലീസുകാരെ നിയോഗിക്കുമെന്ന് വർക്കല ഡിവൈഎസ്‌പി ബി. ഗോപകുമാർ അറിയിച്ചു. വാഹന പാർക്കിംഗിനായി നന്ദാവനം ഗ്രൗണ്ടിൽ സൗകര്യങ്ങൾ ഒരുക്കിയതാ യും, ഗതാഗത നിയന്ത്രണത്തിന് വൺവേ സംവിധാനം ഏർപ്പെടുത്തു മെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വം ബോർഡ് പ്രതിനിധിയുടെ അഭിപ്രായത്തിൽ ബലിമണ്ഡപ ത്തിനു സമീപം 500 പേർക്കായി താൽക്കാലിക പന്തൽ നിർമ്മിച്ചിരി ക്കുകയാണ്. ബലിതർപ്പണത്തിന് എത്തുന്ന ഭക്തർക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. പാപനാശം തീരം, സമീപ പ്രദേശങ്ങൾ, വഴി എന്നിവ ശുചീകരിച്ച് ബയോ ടോയ്ലറ്റുകൾ, കുടിവെള്ള ടാങ്കുകൾ എന്നിവ സ്ഥാപിക്കുമെന്ന് വർക്കല നഗരസഭാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ക്ഷേത്രക്കുളത്തിൽ സുരക്ഷാ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂബാ ടീമിനെ നിയോഗിക്കുകയും, 50-ഓളം സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുമെന്ന് അഗ്നിശമന സേന അറിയിച്ചു. മൂന്നു മെഡിക്കൽ സംഘങ്ങളെയും നാല് ആംബുലൻസുകളെയും നിയോഗിക്കുകയും, താലൂക്ക് ആശുപത്രിയിൽ അടിയന്തിര സേവനങ്ങൾക്കുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.

പാർക്കിംഗ് ഗ്രൗണ്ടുകളിൽ അടക്കം street lighting സംവിധാനം ഉറപ്പാക്കുന്നതാണ് നഗരസഭയുടെ ലക്ഷ്യം. പാപനാശത്തെ തകർന്ന നിലയിലുള്ള നടപ്പാലം നവീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ കെ.എം. ലാജി അറിയിച്ചു. തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിന് 31 ലൈഫ്‌ഗാർഡുകൾ വിന്യസിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

കെഎസ്ഇബി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. എക്സൈസ് വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവയുടെ സ്ക്വാഡുകളും പ്രവർത്തനത്തിൽ ഏർപ്പെടും. കൊല്ലം ജില്ലയിലടക്കം നിന്നും കെഎസ്ആർടിസി പാപനാശത്തേ ക്ക് കൂടുതൽ സർവീസുകൾ നടത്തും. ഇതിനായി 25 അധിക ബസുകൾ വിന്യസിക്കും.

തെരുവുനായ ശല്യം തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും, പുന്നമൂട്, കണ്ണംബ ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണത്തിന് പോലീസ് സാന്നിധ്യം വേണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

വാവുബലി ഒരുക്കങ്ങളുടെ നോഡൽ ഓഫീസറായ തിരുവനന്തപുരം എ.ഡി.എം വിനീത്, വർക്കല തഹസീൽദാർ എസ്.എസ്. സജി, നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനിയർ സന്തോഷ് കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *