Breaking News

കരവാരം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും

സാമൂഹിക സുരക്ഷാ പെൻഷൻ നിധേഷത്തിനെതിരെ കരവാരം പഞ്ചായത്തിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിനെ തുടർന്നുള്ള ധർണ സിപിഐ എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ:സംസ്ഥാന സർക്കാർ വിതരണം നടത്തുന്ന വിവിധ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് നിക്ഷേധിക്കുന്നതിനെതിരേ എൽഡിഎഫ് നേതൃത്വത്തിൽ കരവാരംപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സിപിഐ എം കിളിമാനൂർ ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ കരവാരം ലോക്കൽകമ്മറ്റിയം​ഗം രതീഷ് അധ്യക്ഷനായി. യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ജി എൽ അജീഷ് , ജനതാദൾ സംസ്ഥാന കൗൺസിൽ അംഗം സജീർ രാജകുമാരി സിപിഐ എം നേതാക്കളായ എം കെ രാധാകൃഷ്ണൻ , എസ് എം റഫീക്ക് , എസ്സ് . മധുസൂദനക്കുറുപ്പ്, വഞ്ചിയൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *