Breaking News

കല്ലമ്പലം ഫയർ സ്റ്റേഷൻ താൽകാലിക കെട്ടിടം ഉദ്ഘാടനം ചെയ്തു

വർക്കല : കല്ലമ്പലം ഫയർ സ്റ്റേഷൻ താൽകാലിക കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എംഎൽഎ നിർവഹിച്ചു. വർക്കല മണ്ഡലത്തിലെ രണ്ടാമത്തെ ഫയർ സ്റ്റേഷൻ ആണ് കഴിഞ്ഞവർഷം പ്രവർത്തനമാരംഭിച്ച കല്ലമ്പലം ഫയർ ആൻറ്റ് റെസ്ക്യൂ സ്റ്റേഷൻ . വാടക കെട്ടിടത്തിലാണ് ഈ ഓഫീസ് പ്രവർത്തിച്ച് വന്നിരുന്നത്.ഇതിനോട് ചേർന്നുള്ള നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസിന്റെ പഴയ കെട്ടിടം അഡ്വക്കേറ്റ് വി ജോയ് എംഎൽഎ യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് ഫയർ സ്റ്റേഷന് വിട്ടു നൽകുകയായിരുന്നു. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വി ജോയ് എംഎൽഎ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബിഗിരിജ,ഹസീന, ബിജു കുമാർ , വൈസ് പ്രസിഡൻറ് സാബു ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ,ബ്ലോക്ക് പഞ്ചായത്തംഗം ജിഹാദ്,വാർഡ് മെമ്പർമാരായ ബിജു, സുഗന്ധി,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *